ജിദ്ദ: രാജ്യത്തെ വിമാനത്താവളങ്ങളിൽ ലൈസൻസില്ലാതെ ടാക്‌സി സർവീസ് മേഖലയിൽ പ്രവർത്തിച്ച 932 പേരെ ആഭ്യന്തര മന്ത്രാലയവുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് കഴിഞ്ഞ മാസം പിടികൂടിയതായി (ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. ഏറ്റവും കൂടുതൽ നിയമ ലംഘകർ പിടിയിലായത് റിയാദ് വിമാനത്താവളത്തിലാണ്. ഇവിടെ 379 പേർ പിടിയിലായി.
രണ്ടാം സ്ഥാനത്തുള്ള മദീന വിമാനത്താവളത്തിൽ 190 പേരും മൂന്നാം സ്ഥാനത്തുള്ള ജിദ്ദ എയർപോർട്ടിൽ 116 പേരും പിടിയിലായി. ഇതോടെ ആറു മാസത്തിനിടെ എയർപോർട്ടുകളിൽ ലൈസൻസില്ലാതെ ടാക്‌സി സർവീസ് മേഖലയിൽ പ്രവർത്തിച്ച് പിടിയിലായവരുടെ എണ്ണം 7,550 ആയി
































