കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി മാര്‍ട്ടിന്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതിയിട്ടത് ദുബായില്‍ ജോലിചെയ്തിരുന്നപ്പോഴെന്ന് പോലീസ് നിഗമനം. സ്‌ഫോടനത്തിന് പദ്ധതിയിട്ട ശേഷമാണ് ഇയാള്‍ നാട്ടിലേക്കുവന്നതെന്നാണ് ലഭിക്കുന്ന വിവരമെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടുതന്നെ അവിടെവെച്ച് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ദേശീയപാതയോടു ചേര്‍ന്നുള്ള ഫ്‌ളാറ്റിന്റെ ടെറസില്‍ വെച്ചാണ് ബോംബുണ്ടാക്കിയത് എന്നാണ് മാര്‍ട്ടിൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഓണ്‍ലൈനില്‍ കണ്ട് ഇത്തരത്തില്‍ ഒരു ബോംബ് നിര്‍മ്മിക്കാന്‍ കഴിയുമോയെന്ന സംശയം പോലീസിനുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ചോദ്യംചെയ്യലിനായി മാര്‍ട്ടിനെ കസ്റ്റഡില്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് പോലീസ് അതിനായി ഉടന്‍ അപേക്ഷനല്‍കുമെന്നാണ് സൂചന.































