ആറ്റിങ്ങലിൽ ഭാര്യാമാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിച്ചയിൽ രേണുക അപ്പാർട്ട്മെന്റിലെ താമ സക്കാരിയായ പ്രീതയാണ് കൊല്ലപ്പെട്ടത്. പ്രീതയുടെ ഭർത്താവ് ബാബുവിനും ആക്രമണത്തിൽ പരിക്കുണ്ട്.
സംഭവത്തിൽ ഇവരുടെ മരുമകൻ അനിൽ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അനിൽ കുമാറും ഭാര്യയുമായി വിവാഹ മോചനക്കേസ് നടക്കുകയാണ്.
കഴിഞ്ഞദിവസം രാത്രി 11ന് ആയിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ പ്രീതയെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാ ബു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.































