ചെന്നൈ: പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ അടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. സുന്ദർ (23), പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുമാണ് പിടിയിലായത്.
ട്യൂഷൻ കഴിഞ്ഞ് വന്ന കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ബോധം വീണ്ടെടുത്ത കുട്ടി വീട്ടിൽ തിരിച്ചെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
സ്‌കൂളിൽനിന്ന് ട്യൂഷൻ ക്ലാസിലേക്ക് പോയ പെൺകുട്ടി രാത്രിയായിട്ടും തിരിച്ചെത്താത്തതോടെ വീട്ടുകാർ അന്വേഷിക്കുകയായിരുന്നു. തുടർന്ന് 7.15 ഓടെ ട്യൂഷൻ ക്ലാസിൽനിന്ന് പോയതായി വിവരം ലഭിച്ചു.
തുടർന്ന് രാതി ഒമ്പതോടെ കുട്ടി വീട്ടിൽ എത്തുകയായിരുന്നു. വസ്ത്രങ്ങൾ കീറി പറിഞ്ഞ് പരിക്കേറ്റിരുന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.































