2022 വർഷം പാലക്കാട് ചന്ദ്രനഗറിൽ എക്സൈസ് സംഘം പരിശോധനയിൽ കാറിൽ നിന്നും 20 ഗ്രാം മെത്തഫറ്റമിൻ, കത്തി, തോക്ക് എന്നിവ പിടി കൂടിയ കേസിൽ ആലപ്പുഴ സ്വദേശി യൂടൂബർ വിക്കി തഗ് എന്ന വിഘ്നേഷ് , കൊല്ലം ഓച്ചിറ സ്വദേശി എന്നിവർ അറസ്റ്റിലായിരിന്നു. കത്തിയും തോക്കും കൈവശം വച്ചതിന് പാലക്കാട് കസബ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ നൽകിയെങ്കിലും ജാമ്യം നിരസിച്ചു. ശേഷം പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും കസബ പൊലീസ് സൗത്ത് കൊച്ചുമുറി ഓച്ചിറ കൊല്ലം സ്വദേശിയായ വിനീത് തമ്പിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വരുന്ന സമയത്താണ് എക്സൈസ് സംഘം ഇരുവരേയും പാലക്കാട് ചന്രനഗറിൽ നിന്നും പരിശോധനയിൽ പിടികൂടിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ലക്ഷക്കണത്തിന് ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് വിഘ്നേഷ് വേണു എന്ന വിക്കി തഗ് . വിക്കി തഗ് ഒളിവിലാണ്. തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് വിക്കി തഗിനെ കിട്ടിയാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. പ്രതിയെ പിടികൂടാൻ കേരളം, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് IPS, ASP അശ്വതി ജിജി lPS , കസബ ഇൻസ്പെക്ടർ വി വിജയരാജ് എന്നിവരുടെ നിർദ്ധേശ പ്രകാരം കസബ എസ് ഐ ഹർഷാദ്.എച്ച്, എ എസ് ഐ മാരായ സുനിൽ, രജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ്. ആർ,ഷനോസ് എസ്, ലൈജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
































