അമൃത്സർ: ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടി പഞ്ചാബ് പോലീസ്. ആസാം സ്വദേശികളായ രണ്ടുപേരെ പഞ്ചാബ് പോലീസിന്റെ സൈബർ ക്രൈം ഡിവിഷൻ അറസ്റ്റ് ചെയ്‌തതായി ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
അസമിലെ കാംരൂപ് സ്വദേശികളായ നസ്‌റുൽ അലി, മിദുൽ അലി എന്നിവരാണ് അറസ്റ്റിലായത് മുംബൈ സൈബർ ക്രൈം ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ചിലർ 76 കാരനായ വയോധികനെ കബളിപ്പിച്ച് 76 ലക്ഷം രൂപ കവർന്നിരുന്നു. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
കേസിൽ ചോദ്യം ചെയ്യുന്നതിനായി രണ്ട് പ്രതികളെയും മൊഹാലിയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
































