കോട്ടയം: നഗരസഭ മുൻ ജീവനക്കാരൻ മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി കോട്ടയം നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് അഖിൽ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറിയാണ് പരാതി നൽ കിയത്.
കോട്ടയം നഗരസഭയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് വിരമിച്ച മുനിസി പ്പൽ ജീവനക്കാരുടെ പെൻഷൻ സ്റ്റേറ്റ്‌മെൻ്റ പരിശോധിച്ചപ്പോളാണ് ക്രമക്കേട് കണ്ടെത്തിയത്. 2020 മുതൽ 2023 വരെയാണ് തട്ടിപ്പ് നടന്നത്.
ഓരോ മാസവും അഞ്ച് ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് തുക മാറ്റിയായിരുന്നു തട്ടിപ്പ്. നിലവിൽ ഇയാൾ വൈക്കം നഗരസഭയിലാണ് ജോലി ചെയ്യുന്നത്.































