പാലക്കാട്: കാപ്പ നിയമപ്രകാരം അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു മണ്ണാർക്കാട് മണലടി സ്വദേശി പൊതിയിൽ നാഫിനാണ് (29) പരിക്കേറ്റത്.
ഗുരുതരമായി പരുക്കേറ്റ നാഫിയെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് സൂചന. നാഫിനെ ആരാണ് ആക്രമിച്ച തെന്ന് വ്യക്തമല്ല.
തലയ്ക്കും ശരീരത്തിലും അടിയേറ്റ് സാരമായ പരുക്കുള്ള നാഫി തീവ്രപരിചരണ വിഭാഗത്തിലാണ്. ഏപ്രിലിൽ കാപ്പ നിയമപ്രകാരം അറസ്റ്റിലായിരുന്നു. ജാമ്യം ലഭിച്ച് മേയിലാണ് പുറത്തിറങ്ങിയതാണ്.

































