മാള പ്ലാവിൻമുറി പള്ളി വികാരിയായിരുന്ന റീസ് വടാശ്ശേരിക്ക് എതിരെയാണ് മാള പോലീസ് പോക്സോ കേസ് എടുത്തത്. കഴിഞ്ഞവർഷമാണ് ഇവിടെ വികാരിയായിരുന്ന റീസ് വടാശ്ശേരി പെൺകുട്ടിയോട് അക്രമം കാണിച്ചത്. തുടർന്ന് ഇയാൾ പെണ്കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുശേഷം പീഡന വിവരം ആരോടും പറയാൻ സാധിക്കാതെ മാനസികമായി വളരെ തകർന്ന നിലയിൽ ആയിരുന്നു പെൺകുട്ടി. പിന്നീട് പെൺകുട്ടി തന്റെ സുഹൃത്തുക്കളോട് ഈ വിവരങ്ങൾ പറയുകയും അവർ പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും ആയിരുന്നു.
മൂന്ന് ദിവസം മുമ്പ് എഫ്ഐആർ ഇട്ടെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാൻ മാള പോലീസിനു സാധിച്ചിട്ടില്ല. എഫ്ഐആർ ഇട്ടത് അറിഞ്ഞതിനെ തുടർന്ന് ഫാദർ റീസ് വടാശ്ശേരി ഒളിവിൽ പോയിരിക്കുകയാണ്.
എഫ്ഐആർ ഇട്ട് മൂന്ന് ദിവസമായിട്ടും പോലീസ് പ്രതിയെ പിടികൂടാത്തത് മനപ്പൂർവ്വം ആണെന്ന് ആക്ഷേപമുണ്ട്. : റീസ് ഒരു വർഷം മുമ്പ് ചെന്ത്രാപ്പിന്നി പള്ളിയിലേക്ക് സ്ഥലം മാറ്റം കിട്ടി പോയിരുന്നു
പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ഇയാൾ നിരന്തരമായി മെസ്സേജ് അയച്ചു ശല്യം ചെയ്തതായും പരാതിയുണ്ട്
ഫാദർ ഒളിവിൽ പോയത് പോലീസിന്റെ ഒത്താശയോടെ ആണെന്നും പോലീസ് മനപ്പൂർവ്വം അറസ്റ്റ് വൈകിച്ചതാണെന്നും ആരോപണമുണ്ട്.
എഫ്ഐആർ രജിസ്റ്റർ ചെയ്തതു അറിഞ്ഞത് മുതൽ പല നേതാക്കളും ഉന്നതരും ഒത്തുതീർപ്പിന് ശ്രമിച്ചു എന്നും പറയുന്നു. മാള പോലീസിന് മാത്രം അറിയാവുന്ന കാര്യം എങ്ങനെയാണെന്നു പുറത്തായതു എന്നും വ്യക്തമല്ല.































