പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. തുലാപ്പള്ളി ടാക്സി സ്‌റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്
വീടിൻ്റെ മുറ്റത്ത് ആന കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു ആനയെ ഓടിക്കാൻ ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് വീട്ടിൽ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി. നാട്ടുകാർ മൃതദേഹം സ്‌ഥലത്തു നിന്നും മാറ്റാൻ പൊലീസിനെ അനുവദിച്ചില്ല. കലക്‌ടർ ഉൾപ്പെടെയുള്ളവർ സ്‌ഥലത്തെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബിജുവിന്റെ ഭാര്യ: ഡെയ്‌സി. മക്കൾ: ജിൻസൺ, ബിജോ.
































