കാക്കനാട്:സ്വകാര്യ ലോഡ്ജിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. നെടുമ്പാശ്ശേരി പൂന്തറ വീട്ടിൽ ഏലിയാസ് (24), മേക്കാട് തൈവളപ്പിൽ ആകാശ് (25) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 29 വെളുപ്പിന് രണ്ടരക്ക് ഹെൽമറ്റ് ധരിച്ചാണ് പ്രതികൾ ലോഡ്ജിലെ രണ്ടാം നിലയിലെ താമസക്കാരൻ ഇല്ലാതിരുന്ന മുറിയുടെ വാതിൽ കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തിയത്.
സ്വകാര്യ ലോഡ്ജ് ഉടമയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പരിസര പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. പൊലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് ജോസഫ്, സബ് ഇൻസ്പെക്ടർമാരായ നിതീഷ്, സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സിനാജ്, സിവിൽ പൊലീസ് ഓഫിസർമാരായ നിതിൻ, സുജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
































