തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വർണം നേർച്ചയെന്ന് നടനും ബിജെപി സ്‌ഥാനാർഥിയുമായ സുരേഷ് ഗോപി ലൂർദ് മാതാവിന്റെ പള്ളിയിൽ സുരേഷ് ഗോപി സമർപ്പിച്ച കിരീടം സ്വർണമല്ലെന്നു വ്യാപകമായി പ്രചാരണം നടന്നിരുന്നു ഇതിനുപിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
നേർച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആൾക്കാർ എന്നെ നയിക്കുകയാണ്. കിരീടം പണിയാൻ കൊടുത്ത സ്വർണത്തിൽ പകുതിയും പണിതയാൾ തിരിച്ചുനൽകി. അതുചേർക്കാൻ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കിൽ 18 കാരറ്റ് സ്വർണമായിരിക്കണം. അതിനു തയാറാണ്. അപ്പോഴും വലിയ വിലവ്യത്യാസം വരില്ല. ഇനി ഇവന്മാർ അതു ചുരണ്ടാൻ വരുമോ?” – സുരേഷ് ഗോപി ചോദിച്ചു.
തന്റെ ആചാരപ്രകാരമാണ് കിരീടം സമർപ്പിച്ചതെന്ന് സുരേഷ് = കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നീചമായ വർഗീയ പ്രചാരണമാ നടക്കുന്നത്. ആരാണ് വർഗീയത പ്രചരിപ്പിക്കുന്നതെന്ന് മനസ്സിലായില്ലേ? എത്രയോ ആളുകൾ ചെയ്യുന്നു. ഞാൻ ചെയ്തതിനേക്കാൾ മേലെയും താഴെയും ചെയ്യുന്നവരുണ്ട്. മാത അത് സ്വീകരിക്കും. എന്റെ താണിക്കനുസരിച്ചാണ് കിരീടം നൽകിയത്. വിശ്വാസികൾക്ക് അത് പ്രശ്നമല്ല. കിരീടത്തിന്റെ കണക്കെടുക്കാൻ നടക്കുന്നവർ കരുവന്നൂർ അടക്കം സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും ജീവനും നഷ്ടപ്പെട്ടവരുടെ കണക്കെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
































