സമരാഗ്നി വേദിയിൽ പ്രവർത്തകരോട് രോഷാകുലനായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. പ്രവർത്തകർ നേരത്തെ പിരിഞ്ഞു പോയതിലാണ് സുധാകരൻ പ്രസംഗത്തിനിടെ അതൃപ്തി അറിയിച്ചത്. മുഴുവൻ സമയവും പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാണ് വന്നതെന്ന്
ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിച്ചത്. 2 പേർ സംസാരിച്ച് കഴിയുമ്പോഴേക്കും ആളുകൾ പോവുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇങ്ങനെ ആണെങ്കില്‍ എന്തിന് പരിപാടി സംഘടിപ്പിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സുധാകരനെ തിരുത്തി. പ്രവര്‍ത്തകര്‍ ഉച്ചസമയത്ത് മൂന്ന് മണിക്ക് പൊരി വെയിലത്ത് വന്നതാണ്. 12 പേരുടെ പ്രസംഗം കേട്ട് അഞ്ച് മണിക്കൂർ തുടർച്ചയായി ആളുകൾ ഇരുന്നു. ഈ സമയത്ത് പ്രവര്‍ത്തകര്‍ പോകുന്നതില്‍ പ്രസിഡന്‍റിന് വിഷമം വേണ്ടെന്നും സതീശന്‍ പറഞ്ഞു.

































