ഇടതുപക്ഷ സ്ഥാനാർഥികൾ പ്രചരണം തുടങ്ങി ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗും കേരള കോൺഗ്രസും അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും മുഖ്യ കക്ഷിയാകുന്ന കോൺഗ്രസ് അവരുടെ സിറ്റിങ് എംപിമാർ മത്സര രംഗത്ത് ഉണ്ടെന്നു പറയുന്നു .എന്നാൽ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല. കോൺഗ്രസ് സിറ്റിങ് എംപിമാർ തന്നെ മത്സരിക്കണമെന്നാണ് കെപിസിസിയുടെ നിർദ്ദേശം. കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ഇന്ന് രാവിലെ കൂടി.
ബിജെപി ആകട്ടെ തൃശൂർ സീറ്റ് ഒഴിച്ച് മറ്റ് 19 സീറ്റുകളിലും ഘടക കക്ഷികൾ ഒഴികെയുള്ള സ്ഥാനാർത്ഥികളെ ഇതു വരെയും പ്രഖ്യാപിച്ചിട്ടുമില്ല.പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥിയായി പാർട്ടിയിലേക്ക് കഴിഞ്ഞ ദിവസം എത്തിയ പി.സി. ജോർജിന്റെയും മകൻ ഷോൺ ജോർജിന്റെയും പേരുകൾ പറഞ്ഞു കേൾക്കുന്നു. എന്നാൽ മണ്ഡലത്തിലെ ബിജെപി പ്രവർത്തകർക്കിടയിൽ സർവ്വ സമ്മതനായ ഒരുസ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നാണ് ആഗ്രഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ചപ്പോൾ 297369 വോട്ടുകൾ നേടിയിരുന്നു. ഇക്കുറി പി സി ജോർജോ മകനോ മത്സരിച്ചാൽ കൂടുതൽ ക്രൈസ്തവ വോട്ടുകൾ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതാക്കന്മാർ. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ഗോവ ഗവർണർ
പി.എസ്. ശ്രീധരൻ പിള്ളയുടെയും കുമ്മനം രാജശേഖരൻ്റെയും പേരുകൾ പറഞ്ഞു കേൾക്കുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കും യുഡിഎഫ് സ്ഥാനാർഥിയായി നിലവിലെ എംപി ആൻ്റോ ആൻ്റണിയുമാണ് മത്സരിക്കുന്നത്.യുഡിഎഫ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖാപിച്ചിട്ടുമില്ല.സിപിഎം മത്സരിക്കുന്ന 15 സീറ്റുകളിലും സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നടത്തുകയുണ്ടായി.തോമസ് ഐസക്ക് (പത്തനംതിട്ട) എളമരം കരീം (കോഴിക്കോട്) കെ.കെ ശൈലജ (വടകര)
എ.വിജയരാഘവൻ (പാലക്കാട്) കെ.രാധാകൃഷ്ണൻ (ആലത്തൂർ) എം വി ജയരാജൻ (കണ്ണൂർ) സി.രവീന്ദ്രനാഥ് (ചാലക്കുടി)എ.എം ആരിഫ്
(ആലപ്പുഴ) എം വി ബാലകൃഷ്ണൻ (കാസർകോട്) മുകേഷ് (കൊല്ലം) കെ.ജെ ഷൈൻ (എറണാകുളം) കെഎസ് ഹംസ (പൊന്നാനി) വി ജോയി (ആറ്റിങ്ങൽ) വി വസീഫ് (മലപ്പുറം) എന്നിവരാണ് സിപിഎംൻ്റെ സ്ഥാനാർഥികൾ. മുസ്‌ലിം ലീഗ് അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയുണ്ടായി .
അബ്ദുൽ സമദ് സമദാനി പൊന്നാനിയിലും ഇ.ടി. മുഹമ്മദ് ബഷീർ മലപ്പുറത്തുമാണ് മത്സരിക്കുന്നത്.സിപിഐ അവരുടെ സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.തിരുവനന്തപുരത്ത് മുതിർന്ന നേതാവ് മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ
വയനാട്ടിൽ ദേശീയ സെക്രട്ടറിയേറ്റ് അംഗവും മഹിളാ ഫെഡറേഷൻ ദേശീയ സെക്രട്ടറിയുമായ ആനി രാജ
തൃശ്ശൂരിൽ മുൻ മന്ത്രി വിഎസ് സുനിൽകുമാർ,മാവേലിക്കരയിൽ സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ സി.എ അരുൺ കുമാർ,എന്നിവരാണ് മത്സരിക്കുന്നത്.ആലപ്പുഴയിലും മാവേലിക്കരയിലും ഇടതുപക്ഷ സ്ഥാനാർഥികൾ അവരുടെ തെരെഞ്ഞെടുപ്പ് പ്രചരണങ്ങൾ ആരംഭിക്കുകയും ചെയ്തു.
എന്നാൽ കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി വരാത്ത കാരണത്താൽ യുഡിഎഫ് കേന്ദ്രങ്ങൾ ശാന്തമാണ്.ഇക്കുറി കേരളത്തിൽ നിന്നും അഞ്ചിൽ കൂടുതൽ സീറ്റുകൾ നേടുമെന്ന പ്രതീക്ഷയിലാണ് ഭാരതീയ ജനതാപാർട്ടി (ബിജെപി ) നേതൃത്വം നൽകുന്ന എൻഡിഎ.തിരുവനന്തപുരവും പത്തനംതിട്ടയും തൃശൂരും വിജയ പ്രതീക്ഷയാണ് ബിജെപിക്ക് ഉള്ളത്.എന്നാൽ വരും ദിവസങ്ങളിൽ എല്ലാ മുന്നണികളും സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതോടുകൂടി പ്രചരണ രംഗം കൊഴുക്കും. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനവും കാത്തിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.

































