വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിൽ ഒരു വീട്ടിലുണ്ടായ വെടിവയ്പ്പിൽ രണ്ടുപോലീസുകാരും ഒരു അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മിനസോട്ട സംസ്ഥാനത്തിലെ ബേൺസ്‌വില്ലെയിലാണ് സംഭവം.
ആക്രമിയെ കൊന്നു. എന്നാൽ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. വെടിയേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട രണ്ടുപോലീസുകാർക്കും 27 വയസാണ്.
വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ടിനും 15 വയസിനും ഇടയിൽ പ്രായമുള്ള ഏഴ് കുട്ടികൾ സുരക്ഷിതരാണ്. വീടിനുള്ളിൽ അതിക്രമിച്ചു കടന്ന ആയുധധാരി വീട്ടിലുണ്ടായിരുന്നവരെ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇവരെ രക്ഷിക്കാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമി വെടിയുതിർക്കുകയായിരുന്നു

































