പാര്‍ലമെന്റിന്റെ ഇരുസഭകളിലും രാമക്ഷേത്രത്തിനായുള്ള നന്ദി പ്രമേയം നാളെ അവതരിപ്പിക്കും. പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനത്തില്‍ വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും. ഇത് സംബന്ധിച്ച് ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ ബിജെപി എംപിമാര്‍ക്കും വിപ്പ് നല്‍കി. ഫെബ്രുവരി 10 ന് സഭയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് വിപ്പ്. ജനുവരി 22ന് ആയിരുന്നു രാമക്ഷേത്രത്തില്‍ രാം ലല്ലയെ പ്രതിഷ്ഠിക്കുന്ന ചടങ്ങ്. ദീര്‍ഘനാളായി ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്.
പ്രധാനമന്ത്രി മോദിയായിരുന്നു പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിന്റെ ‘മുഖ്യ യജമാനന്‍’. വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു രാമക്ഷേത്ര നിര്‍മ്മാണം.
നേരത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തില്‍, പ്രധാനമന്ത്രി മോദി പല വിഷയങ്ങളിലും കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആക്രമണം നടത്തുകയും രാജ്യത്തെ ദുര്‍ബലമായ പ്രതിപക്ഷത്തിന് കോണ്‍ഗ്രസിനെ ഉത്തരവാദിയാക്കുകയും ചെയ്തിരുന്നു.രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കായി ഒന്നുമില്ലെന്ന പ്രധാനമന്ത്രി മോദിയുടെ അവകാശവാദത്തില്‍, വിഭജനത്തെക്കുറിച്ച് എത്രനാള്‍ ചിന്തിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ചോദിച്ചു.പലര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടെന്നുംകഴിഞ്ഞ തവണയും പലരും സീറ്റ് മാറിയെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തവണയും സീറ്റ് മാറാന്‍ ആലോചിക്കുന്നതായി കേട്ടിട്ടുണ്ട്.ഒരേ ഉല്‍പന്നം വീണ്ടും വീണ്ടും ഇറക്കുന്നതുമൂലം കോണ്‍ഗ്രസ് കട പൂട്ടലിന്റെ വക്കിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.































