തിരുവനന്തപുരം നരുവാമൂട് ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആർഎസ്എസ് പ്രവർത്തകരാണ് വെട്ടിപ്പരുക്കേൽപ്പിച്ചതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം.
തിങ്കളാഴ്ച്‌ച ഉച്ചയോടെയായിരുന്നു സംഭവം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇവർ തമ്മിൽ ചില വാക്കേറ്റമുണ്ടായിരുന്നു. അതിനു ശേഷം പ്രദേശത്ത് സംഘർഷാവസ്‌ഥ നിലനിന്നിരുന്നു. ഇതേതുടർന്നാണ് അജീഷിനു വെട്ടേറ്റതെന്ന പ്രാഥമിക നിഗമനത്തിലാണു പൊലീസ്
ഗുരുതരമായി പരുക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അജീഷിന്റെ മൊഴിയെടുത്ത ശേഷം മാത്രമാണ് കേസ് റജിസ്‌റ്റർ ചെയ്യുക
































