ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. 7.6 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇതിനോടനുബന്ധിച്ച് ജപ്പാൻ കാലാവസ്ഥ ഏജൻസി തീരപ്രദേശങ്ങളിൽ സുനാമി മുന്നരഇയിപ്പ് നൽകിയിട്ടുണ്ട്. അപകടകരമായി സാഹചര്യം നിലനിൽക്കുന്നതിനാൽ ദുരന്തമേഖലയിൽ നിന്ന് അടിയന്തരമായി ആളുകളെ മാറ്റി പാർപ്പിക്കണമെന്ന് അധികൃതർക്ക് നിർദേശം നൽകി.
ജപ്പാൻ തീരദേശപ്രദേശങ്ങളിൽ ഒരു മീറ്ററോളം ഉയരത്തിൽ തിരയടിച്ചതായി ജപ്പാനീസ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സർക്കാർ മാധ്യമങ്ങൾ വഴിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2011 ലാണ് ജപ്പാനിൽ ഏറ്റവുമധികം ഭൂകമ്പം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുൾപ്പെടെ തകരാറ് സംഭവിച്ചിരുന്നു
































