ഡിജിപി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അസാധാരണമായ സംഭവമാണ് ഡിജിപി ഓഫീസിന് മുന്നില്‍ ഉണ്ടായതെന്ന് ഇപി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് മാര്‍ച്ച് ആരംഭിച്ചത് മുതല്‍ റോഡ് മുഴുവന്‍ അഴിഞ്ഞാടിയെന്ന് ജയരാന്‍ പറഞ്ഞു.
വടിയും കമ്പിവടിയും ആയി റോഡില്‍ കാണുന്നവരെയെല്ലാം ഭീഷണിപ്പെടുത്തി റോഡിലെ ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ചുകൊണ്ടാണ് ഭ്രാന്ത് പിടിച്ചപോലെയുള്ള പ്രകനമായിരുന്നു കോണ്‍ഗ്രസിന്റേത്. പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വടിയും ആയുധങ്ങളും കരുതിവെച്ചു, ധാരാളം കല്ലുകള്‍ പെറുക്കിക്കൂട്ടിവെച്ചിരിക്കുകയായിരുന്നെന്നും ഇപി ജയരാജന്‍ ആരോപിച്ചു. പൊലീസ് പരമാവധി സമാധാനം പാലിച്ചെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസിനെ നേരെ കല്ലേറ് വന്നാല്‍ എന്താണ് ചെയ്യുകയെന്ന് അദ്ദേഹം ചോദിച്ചു. അഴിഞ്ഞാടാന്‍ അനുവദിക്കണോയെന്നും പൊലീസിന്റെ മാര്‍ഗം അക്രമികളെ തുരത്തുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു
വിഡി സതീശനും കെ സുധാകരനും അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചെന്ന് ഇപി ജയരാജന്‍ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാനാണ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചത്. അപ്പോള്‍ ചിലര്‍ക്ക് തലചുറ്റും,എരിച്ചില്‍ ഉണ്ടാകുമെന്നും ഇത് അക്രമികള്‍ പിരിഞ്ഞുപോകാനാണെന്നും അദ്ദേഹം പറഞ്ഞു
കെ സുധാകരന് സുഖമില്ല.അങ്ങനെയുള്ള ഒരാള്‍ കല്ലേറിനും അടിപിടിക്കും വരണോ.അങ്ങനെയുള്ള ഒരാളെ മുന്നില്‍ നിര്‍ത്തി ഈ വൃത്തികെട്ട കളി കളിക്കണോയെന്നും ഇപിജയരാജന്‍ ചോദിച്ചു. മാര്‍ച്ചിനിടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതിനെ തുടര്‍ന്ന് കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

































