കൊല്ലം പള്ളിമുക്കിൽ എല്ലാവർക്കും കൗതുകമുണർത്തി ഒരു ഭീമൻ പോത്ത് ഉണ്ട് നാട്ടുകാർ അവനെ വിളിക്കുന്ന ഓമനപ്പേര് കൊല്ലം രാജ എന്നാണ് എന്നാൽ അവൻ്റെ ഉടമ പള്ളിമുക്ക് നെടിയഴകത്ത് വീട്ടിൽ ഇക്ബാൽ വിളിക്കുന്നത് തൻ്റെ വീട്ടുപേര് ചേർത്താണ് നെടിയഴകത്ത് ഷുക്കൂർ രാജ.അവനെ അണിയിച്ചൊരുക്കി നെറ്റിപ്പട്ടം കെട്ടി ആനകൾക്ക് ഇടച്ചങ്ങല ഇടുന്നത് പോലെ ഇടയ്ക്ക് ഒരു കെട്ടും കെട്ടി കാലിൽ ചിലങ്ക അണിഞ്ഞ് എല്ലാദിവസവും ഇഖ്ബാൽ പള്ളിമുക്ക് ജംഗ്ഷനിൽ ഒന്ന് ചുറ്റിക്കറങ്ങും. ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ആൾക്കാർക്കും ഷുക്കൂർ രാജായെ അറിയാം പല ടി.വി ചാനലുകളിലും യൂട്യൂബ് ചാനലുകളിലും അവൻ താരമാണ്.തനിക്ക് കിട്ടുന്ന വരുമാനത്തിൽ നല്ലൊരു ശതമാനവും ഇഖ്ബാൽ ഷുക്കൂർ രാജയ്ക്കാണ് ചെലവഴിക്കുന്നത്
ഷുക്കൂർ രാജായ്ക്ക് ഒരു ദിവസം 550 രൂപയാണ് ചിലവ് വരുമെന്ന് ഇഖ്ബാൽ പറഞ്ഞു. ദിവസവും 12 കിലോ പിണ്ണാക്ക് കൊടുക്കും.വീടിന് പരിസരത്തുള്ളവർ അധികം വരുന്ന ആഹാരസാധനങ്ങൾ മുഴുവനും ഷുക്കൂർ രാജായ്ക്ക് നൽകും . ഏത്തക്ക തൊലി. ഫ്രൂട്ട്സ് പച്ചക്കറി വേസ്റ്റ് കൂടാതെ ഉഴുന്നു തൊലി, പരത്തി പിണ്ണാക്ക്, തവിട്,പുല്ല് ഇതൊക്കെയാണ് അവന്റെ ആഹാരങ്ങൾ . മൂന്നുമാസം പ്രായമുള്ളപ്പോൾ കൊല്ലം ബൈപ്പാസിൽ മേമറത്തുനിന്നാണ് 6300 രൂപക്ക് മൂന്നുമാസം പ്രായമുള്ളപ്പോൾ ഇഖ്ബാൽ ഷുക്കൂർ രാജായെ വാങ്ങുന്നത്. അവന് ആറുമാസം പ്രായമുള്ളപ്പോൾ ഒരു കശാപ്പുകാരൻ 18000 രൂപയ്ക്ക് വില വെക്കുകയും ഇഖ്ബാൽ സമ്മതിക്കുകയും ചെയ്തു. എന്നാൽ കശാപ്പുകാരൻ 17500 രൂപ മാത്രമാണ് നൽകിയത് 500 രൂപ കുറഞ്ഞതിന്റെ പേരിൽ ഇഖ്ബാൽ ഷുക്കൂർ രാജയെ കശാപ്പുകാരന് നൽകിയില്ല.പിന്നീട് ഒന്നും നോക്കിയില്ല ഷുക്കൂർ രാജയെ വളർത്തി.രാജയുടെ വളർച്ചയിൽ ഇഖ്ബാലിന് അതിശയമായി മക്കളെ പോലെ ഇഖ്ബാൽ അവനെ വളർത്തി. ഇപ്പോൾ അവന് അഞ്ചര വയസ്സ് പ്രായമായി. ഒരു മാസം മാത്രം ഷുക്കൂർ രാജായ്ക്ക് ചിലവ് പതിനെണ്ണായിരം രൂപ ആകുമെന്ന് ഇഖ്ബാൽ പറയുന്നു. കൊല്ലത്ത് നടക്കുന്ന ചില പൊതു പരിപാടിയിൽ എല്ലാം ഷുക്കൂർ രാജായെ പങ്കെടുപ്പിക്കും. നെറ്റിപ്പട്ടം കെട്ടിവരുന്ന ഷുക്കൂർ രാജയെ കാണുവാൻ കൊല്ലം പള്ളിമുക്ക് ജംഗ്ഷനിൽ വഴിയാത്രക്കാരും നാട്ടുകാരും തടിച്ച് കൂടും. അത്രമാത്രം കൗതുകമാണ് ഷുക്കൂർ . ഇതുവരെയും അവൻ ആരെയും ഉപദ്രവിച്ചിട്ടില്ല.കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും അവന്റെ അടുക്കൽ ചെല്ലാം. പിന്നെ അവന് ഒരു കാര്യത്തിൽ നിർബന്ധമുണ്ട് അവന് ആഹാരം കൊടുക്കുന്ന പാത്രത്തിൽ മറ്റാർക്കും ആഹാരം കൊടുക്കുവാൻ പാടില്ല. അങ്ങനെ കൊടുത്താൽ പിന്നീട് അവൻെറ മുന്നിൽ ആഹാരം കൊണ്ടുവെച്ചാൽ ആ പാത്രം അവൻ തട്ടിയെറിയും. അവനുള്ളതെല്ലാം അവനു മാത്രം സ്വന്തം . അങ്ങനെയുള്ള ഒരു ചിന്താഗതിക്കാരനാണ് ഷുക്കൂർ രാജാ. ഷുക്കൂർ രാജയ്ക്ക് ഒരാൾ മോഹ വിലയായി ഒൻപതുലക്ഷം രൂപ വില പറഞ്ഞു ഇഖ്ബാൽ അവനെ കൊടുക്കുവാൻ തയ്യാറായില്ല. ഷുക്കൂർ രാജയ്ക്ക് കൂട്ടായി സുൽത്താൻ എന്ന കാളയും ഉണ്ട്. ഇവർ രണ്ടുപേരും തമ്മിൽ ഉറ്റ ചങ്ങാതികളാണ്.

































