ആലപ്പുഴയിൽ നവകേരള സദസിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ രംഗത്തെത്തി.
ബസിനു നേരേ സമാധാനപരമായി കരിങ്കൊടി കാണിച്ച പ്രവർത്തകരെയാ ണ് മുഖ്യമന്ത്രിയുടെ ഗൺമാനും സഫാരി സ്യൂട്ടിട്ട പോലീസ് ക്രിമിനകളും കൂ ടി ക്രൂരമായി മർദിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മാരകായുധം പോലുള്ള വലിയ വടി ഉപയോഗിച്ചായിരുന്നു വിദ്യാർഥികളെ മ ർദിച്ചത്. ലോക്കൽ പോലീസ് അവരെ അറസ്റ്റ് ചെയ്‌ത് മാറ്റി നിറുത്തിയശേഷ മായിരുന്നു ഗൺമാനും എസ്കോർട്ട് പോയ പോലീസുകാരും വിദ്യാർഥികളെ ആക്രമിച്ചത്.
മുഖ്യമന്ത്രി പോലീസിൽ അറിയപ്പെടുന്ന ക്രിമിനലുകളെയാണ് കൂടെ കൊണ്ടു നടക്കുന്നത്. അവരാണ് ഈ ആക്രമണം നടത്തുന്നത്. കഴിഞ്ഞദിവസം, ശ സ്‌തക്രിയ കഴിഞ്ഞ ഒരു മുതിർന്ന മാധ്യമപ്രവർത്തകനെയും ഒരു പ്രകോപന വുമില്ലാതെ പോലീസ് അക്രമിച്ചതായി അദ്ദേഹം പറഞ്ഞു.
കല്ലിയൂർ സ്വദേശി അനിൽ എന്ന ഗൺമാൻ ആണ് പ്രവർത്തകരെ ആക്രമിച്ച ത്. മറ്റൊരാൾ തിരുവനന്തപുരം സ്വദേശി സന്ദീപ്. എല്ലാവരേയും കുറിച്ച് തങ്ങ ൾക്കറിയാം. എല്ലാവരുടേയും ക്രിമിനൽ പശ്ചാത്തലവും അറിയാം. മുഖ്യമന്ത്രി പരസ്യമായി ഇവരെ സംരക്ഷിക്കുന്നു.
ഈ ക്രിമിനലായ പോലീസുകാരെ അവരുടെ നാട്ടിലും ഈ സംസ്ഥാനത്ത് മു ഴുവനും സ്പോട്ട് ചെയ്യും. തങ്ങൾ വിചാരിച്ചാൽ അവനൊന്നും അവന്റെ വീട്ടി ൽനിന്നും ഇറങ്ങുകയില്ല. അതിനൊക്കെയുള്ള കോൺഗ്രസുകാർ നാട്ടിലു ണ്ടെന്നും സതീശൻ പറഞ്ഞു.
തങ്ങൾ തെരുവ് സംഘർഷഭരിതമാക്കരുത് എന്ന് ആഗ്രഹിക്കുന്നു. അതിനാ ൽ സംയമനം പാലിക്കുകയാണ്. എന്നാൽ തങ്ങളും ജീവൻ രക്ഷാപ്രവർത്ത നം ആരംഭിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ കൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു
































