തൃപ്രയാറിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പി നിടെ ആനയിടഞ്ഞ് മൂന്ന് വാഹനങ്ങൾ തകർത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എഴുന്നള്ളിപ്പിന് എത്തിച്ച പാർഥസാരഥി എന്ന ആനയാണ് ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ വിരണ്ട് ആക്രമണം നടത്തിയത്.
ക്ഷേത്രപരിസരത്തെ റോഡ് വശത്ത് നിർത്തിയിട്ടിരുന്ന അയ്യപ്പഭക്തരുടെ ര ണ്ട് ട്രാവലറുകളും ഒരു കാറുമാണ് ആന തകർത്തത്. വാഹനങ്ങൾ ആന കു ത്തിമറിക്കുകയായിരുന്നു. സ്ഥലത്ത് വഴിവാണിഭം നടത്തിയ ഒരു കടയും ആ ന തകർത്തു.
വൈകിട്ട് നാലോടെയാണ് ആനയിടഞ്ഞത്. ഇടഞ്ഞ ആന പിന്നീട് പത്മപ്രഭ ഓഡിറ്റോറിയത്തിന്റെ മൈതാനത്ത് നിലയുറപ്പിച്ചു. പിന്നാലെ വടം ഉപയോ ഗിച്ച് ആനയെ തളയ്ക്കുകയായിരുന്നു. ഒരു മണിക്കൂറോളം ആന സ്ഥലത്ത് ഭീതിവിതച്ചു.
































