യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ പ്രതി ഡോക്ടര്‍ റുവൈസുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നുണ്ടായേക്കും. ഇന്നലെയാണ് അഡീഷണല്‍ സി.ജെ.എം കോടതി റുവൈസിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
ഇന്നലെ പ്രതിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച ഫോണില്‍ നിന്നുള്ള വിവരങ്ങളും വൈകാതെ പൊലീസ് ശേഖരിക്കും. റുവൈസിന്റെ പിതാവ് ഒളിവില്‍ തുടരുകയാണ്.
റുവൈസിന്റെ പിതാവിനായുള്ള തെരച്ചില്‍ ഊര്‍ജിതമാണ്. റുവൈസിന്റെ ബന്ധുവീട്ടിലടക്കം പൊലീസ് തെരച്ചില്‍ നടത്തി. റുവൈസിന്റെ കാര്‍ പിടിച്ചെടുത്തു. കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
അച്ഛന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. ഐ.പി.സി 306 (ആത്മഹത്യാ പ്രേരണ), 34 എന്നീ വകുപ്പുകളും, സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊലിസ് റുവൈസിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം അന്വേഷണം നടത്തിയെങ്കിലും പിതാവിനെ കണ്ടെത്താനായില്ല.
































