മഹാദേവ് ഓൺ ലൈൻ വാതുവെപ്പ് ആപ്പ് കേസിലെ പ്രതികളിലൊരാളും പ്ലാറ്റ്ഫോമിന്റെ ഉടമയുമായ രവി ഉപ്പല്‍ പിടിയില്‍. ദുബായില്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് ഇന്റര്‍പോള്‍ മുഖേന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ED) പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്ത ഉപ്പലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അധികാരികളുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇ.ഡി പറഞ്ഞു. യു.എ.ഇ.യിലെ ഒരു സെന്‍ട്രല്‍ ഹെഡ് ഓഫീസില്‍ നിന്നാണ് മഹാദേവ് വാതുവെപ്പ് പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കലും ഹവാല ഇടപാടുകളും നടത്തിയെന്നാണ് കേസ്. ഉപ്പലും മറ്റു പ്രതികളും ചേര്‍ന്ന് ഏകദേശം 6,000 കോടി രൂപ നേടിയെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
ഒക്ടോബറില്‍ ഛത്തീസ്ഗഡിലെ റായ്പൂരിലെ പ്രത്യേക പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പിഎംഎല്‍എ) കോടതിയില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അടിസ്ഥാനത്തില്‍ ഉപ്പലും മറ്റൊരു പ്രൊമോട്ടറായ സൗരഭ് ചന്ദ്രകറും അന്വേഷണം നേരിടുകയാണ്. ഉപ്പലിനെതിരായ കേസുകളും മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ട്.
വാതുവെപ്പിലൂടെ ലഭിക്കുന്ന പണം ഓഫ്-ഷോര്‍ അക്കൗണ്ടുകളിലേക്ക് ഒഴുക്കിവിടാന്‍ വലിയ തോതിലുള്ള ഹവാല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും പുതിയ ഉപയോക്താക്കളെയും ഫ്രാഞ്ചൈസി (പാനല്‍) അന്വേഷകരെയും ആകര്‍ഷിക്കുന്നതിനായി വാതുവെപ്പ് വെബ്സൈറ്റുകളുടെ പരസ്യത്തിനായി ഇന്ത്യയില്‍ പണമായി വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
































