തൻ്റെ സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കരയുന്നവരുടെ കണ്ണീരൊപ്പുകയാണ് തനി നാട്ടിൻപുറത്തുകാരിയായ ഒരു യുവതി, കഴിഞ്ഞ നാലുവർഷമായി പത്തനംതിട്ട ജില്ലയിലെ സീതത്തോട്,ആങ്ങമൂഴി, മൂഴിയാർ, പമ്പ, ളാഹ തുടങ്ങിയിട്ടുള്ള ആദിവാസി ഊരുകളിലെ സഹോദരങ്ങൾക്കും കുഞ്ഞുങ്ങൾക്കും പ്രിയപ്പെട്ടവളാണ് പത്തനംതിട്ട ജില്ലയിൽ വാഴമുട്ടം തേലശ്ശേരിയത്ത് സന്തോഷ് കുമാറിന്റെ ഭാര്യ രേഖ എന്ന രേഖ എസ് നായർ.
ഇളയ മകളുടെ രോഗമാണ് രേഖയെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എത്തിച്ചത്. കോട്ടയം ആർപ്പുക്കരയിലുള്ള കുട്ടികളുടെ ആശുപത്രിയിൽ മകളുമായി പോയ രേഖ അവിടെയെത്തുന്ന കുഞ്ഞുങ്ങളുടെ ദയനീയ സ്ഥിതി നേരിൽ കാണുകയും ആ കാഴ്ചയിൽ ഉണ്ടായ ദയയും മനസ്സലവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായി.
കഴിഞ്ഞ നാല് വർഷക്കാലമായി ഈ യുവതി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും ഒരു ഭാഗം എല്ലാ മാസവും ആദിവാസി ഊരുകളിൽ പട്ടിണി അനുഭവിക്കുന്നവർക്ക് വേണ്ടി മാറ്റിവെക്കുന്നു.ഭക്ഷ്യധാന്യങ്ങളും മരുന്നും വസ്ത്രങ്ങളും മധുര പലഹാരങ്ങളുമായി രേഖയും കൂട്ടരും വരുന്നത് ആദിവാസി ഊരുകളിലെ കുട്ടികളും മുതിർന്നവരും കാത്തിരിക്കും. എല്ലാ മാസവും വലപാലകർ അവരുടെ ക്ഷേമം അന്വേഷിക്കുമെങ്കിലും രേഖയുടെയും കൂട്ടരുടെയും വരവോടുകൂടിയാണ് ആദിവാസി ഊരുകൾ ഉഷാറാകുന്നത്. ഊരുകളിലെ ഓരോ വീടും സന്ദർശിച്ച് ആദിവാസികളുടെ അവകാശങ്ങളെ കുറിച്ചും .സ്ത്രീ സുരക്ഷ .ആരോഗ്യ സംരക്ഷണം.വൃത്തിയുടെയും .വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യവും .സ്ത്രീകൾ നേരിടുന്ന മാനസികവും ശാരീരികവുമാകുന്ന ബുദ്ധിമുട്ടുകൾ അങ്ങനെ എല്ലാ വിഷയങ്ങളിലും സംബന്ധിച്ച് അവരെ ബോധവാന്മാരാക്കുന്നു.ആദിവാസി സമൂഹത്തെ മുഖ്യധാരയിൽ എത്തിക്കുക ഇതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് രേഖ പറയുന്നു.എന്നും പല സ്ഥലങ്ങളിലും ഇവർ ചൂഷണം ചെയ്യപ്പെടുന്നു .അവരുടെ അവകാശത്തെക്കുറിച്ച് പോലും അവർ ബോധവാന്മാരല്ല. സാമൂഹ്യ സേവനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിന് രേഖ എസ് നായർക്ക് ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഹോപ്പ് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് അവാർഡ് 2023 തിരുവനന്തപുരത്ത് വെച്ചിട്ട് ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചു റാണിയിൽ നിന്നും സ്വീകരിച്ചു.. അംബേദ്കർ പുരസ്കാരം 2023 കോഴിക്കോട് വെച്ച് സ്വീകരിച്ചു, നെഹ്റു യുവ കേന്ദ്ര നിലാവ് സംസ്കാരിക വേദിയുടെ മദർ തെരേസ സ്മാരക കാരുണ്യ ജ്യോതി പുരസ്കാരം 2023, സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാജ്യോതി പുരസ്കാരം 2023 വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി നിന്നും സ്വീകരിച്ചു, ഡോക്ടർ: എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ വനിതാദിന 2023 അവാർഡ് , ഭർത്താവ് സന്തോഷ് ജലസേചന വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനാണ്. മക്കൾ ഗൗരിനന്ദ, ദേവനന്ദ,

































