ബത്തേരി (വയനാട്) വാകേരി കുടല്ലൂരിലെ നരഭോജി കടുവയെ മയക്കുവെടി വച്ചു പിടികൂടാൻ ഉത്തരവ്. കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ വൻ പ്രതിഷേധത്തിനൊരുങ്ങി ജനങ്ങൾ. മയക്കുവെടി വച്ചുപിടികൂടുന്നതിനു പകരം, വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് ഇറക്കുന്നതുവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സർവകക്ഷി നേതാക്കളും ഉപവാസം തുടങ്ങി. വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇനിയും വൈകിയാൽ ബത്തേരിയിൽ ദേശീയപാത ഉപരോധിക്കാനും നീക്കമുണ്ട്.

കടുവയെ മയക്കുവെടി വച്ചു പിടികൂടിയാൽ പരുക്കുകളൊന്നുമില്ലെങ്കിൽ ഉൾവനത്തിലേക്കു തുറന്നു വിടുകയാണു വനംവകുപ്പിൻ്റെ പതിവ്. ഉൾവനത്തിലേക്കു വിട്ടാലും കടുവ വീണ്ടും നാട്ടിലേക്കിറങ്ങും. പച്ചാടിയിലെ വന്യജീവി പുനരധിവാസ കേന്ദ്രത്തിൽ ഇനി ഒരു കടുവയ്ക്കു കൂടി താമസമൊരുക്കാനുള്ള സൗകര്യവുമില്ല. ഇതുകൊണ്ടാണ്, നരഭോജിയായ കടുവയെ വെടിവച്ചുകൊല്ലണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നത്. കടുവയ്ക്കായി കുടല്ലൂരിലും പരിസരപ്രദേശത്തും വനംവകുപ്പ് തിരച്ചിൽ തുടരുകയാണ്