കാസർകോട്: നഗരത്തിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ഇരുപതുകാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവാണ് കാസർകോട് ടൗൺ പോലീസിന്റെ പിടിയിലായത്. പീഡനത്തിന് ഇരയായ യുവതിയുടെ മുൻ കാമുകനാണ് ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച പകൽ കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള എയർ ലെൻസ് ലോഡ്ജിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുത്തിടെയായിരുന്നു യുവതിയുടെ വിവാഹം കഴിഞ്ഞത്. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലേക്കാണ് യുവതിയെ വിവാഹം കഴിച്ചു വിട്ടിരുന്നത്.
സംഭവത്തിൽ യുവതി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്, പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ നിയമനടപടികൾ പുരോഗമിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

































