തിരുവനന്തപുരം: എലിപ്പനി കാരണം ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയിരുന്നത്. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കാട്ടുംപുറം മൂർത്തിക്കാവ് താഴെക്കൊല്ലുവിള തടത്തരികത്ത് വീട്ടിൽ സുരേഷിന്റെ ഭാര്യയാണ് മരിച്ച സുനിത, ഇവർക്ക് 42 വയസായിരുന്നു.
കിളിമാനൂർ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരി ആയിരുന്ന സുനിതയെ പനിയെ തുടർന്ന് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.































