ഉഡുപ്പി: കർണാടകയിലെ ഉഡുപ്പിയിൽ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റിൽ. താമസസ്ഥലത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന സിദ്ധപ്പ കെ കോഡ്ലിയാണ് അറസ്റ്റിലായത്. നവംബർ 17 നായിരുന്നു മോഷണം നടത്തിയത്.
31,17,100 രൂപയുടെ സ്വർണവും വജ്രാഭരണങ്ങളും ആണ് മോഷ്ടിച്ചത്. ഏകദേശം 427 ഗ്രാം ഭാരമുള്ള ആഭരണം സ്വീകരണമുറിയിലെ ഗ്ലാസ് കാബിനറ്റിൽ നിന്നും കിടപ്പുമുറിയിലെ അലമാരയിൽ നിന്നുമാണ് ഇയാൾ കൈക്കലാക്കിയത്. സ്വർണം, വെള്ളി, വ ജ്രം ആഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്.
ഉഡുപ്പി ടൗൺ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ താമസ സ്ഥലത്തുനിന്ന് മോഷണ മുതൽ കണ്ടെടുക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രതിയെ കോടതിയിൽ ഹാജരാക്കി.
































