ജിദ്ദ: ഓർഡർ ഡെലിവറി അപ്പുകൾക്കു കീഴിൽ പ്രവർത്തിക്കുന്നവരുടെ ഭാഗത്ത് കഴിഞ്ഞ മാസം 4314 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് അതോറിറ്റിക്കു കീഴിലെ നിരീക്ഷണ സംഘങ്ങൾ നടത്തിയ ഊർജിതമായ പരിശോധനകളിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അംഗീകരിച്ച മൂന്നഫോം ധരിക്കാതിരിക്കൽ കരാറിലെത്താൻ അനുമതിയില്ലാത്ത വിഭാഗങ്ങളിൽ പെട്ട ഡ്രൈവർമാരുമായി ഡെലിവറി ആപ്പുകൾ കരാറുകൾ ഒപ്പുവെക്കൽ, ആവശ്യമായ വ്യവസ്ഥകൾ പൂർണമല്ലാത്ത വാഹനങ്ങൾ ഡെലിവറിക്ക് ഉപയോഗിക്കൽ ഡ്രൈവർമാർ വ്യവസ്ഥകൾ പാലിക്കാതിരിക്കൽ നീക്കം ചെയ്യുന്ന വസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ സജ്ജീകരണങ്ങൾ ഇല്ലാതിരിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത
































