റിയാദ്: തലസ്ഥാന നഗരിയുടെ മുഖച്ചായ മാറ്റുന്ന റിയാദ് മെട്രോ അന്തി ഘട്ടത്തിലെത്തിയതായും പദ്ധതി ആഴ്ചകൾക്കുള്ളിൽ ഉദ്ഘാടനം ചെയ്യുമെന്നും ഗതാഗത ലോജിസ്റ്റിക്സ് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ അറിയിച്ചു ഫ്ലോബൽ ലോജിസ്റ്റിക്‌സ് ഫോറത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി റിയാലിൽ നടക്കുന്ന പ്രഥമ ത്രിദിന ഗ്ലോബൽ ലോജിസ്റ്റിക്‌സ് ഫോറം എൻജിനീയർ സ്വലാഹ അൽജാസിർ ഉദ്ഘാടനം ചെയ്തു. 30 രാജ്യങ്ങളിൽ നിന്നുള്ള 30 കമ്പനികളും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വിദഗ്ദരും അന്താരാഷ്ട്ര സംഘടനാ മേധാവികളും ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.
മെട്രോയിൽ ട്രെയിനുകൾ ദിവസേന പരീക്ഷണ സർവീസുകൾ നടത്തുന്നുണ്ടെന്ന് പറഞ്ഞു. റിയാദ് മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വാർത്തകൾ വൈകാതെ റിയാൻ റോയൽ കമ്മീഷൻ പരസ്യപ്പെടുത്തും. അസാധാരണവും ചരിത്രപരവുമായ പദ്ധതിയാണ റിയാദ് മെട്രോ. വ്യത്യസ്ത മേഖലകളിൽ സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന സമ വികസനാജിവ്യദ്ധിയുടെ ഭാഗമാണിത്
ഈ വളർച്ചയിൽ ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് മേഖല സുപ്രധാന പങ്ക് വഹിക്കുന്നു. സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക്സ‌് കേന്ദ്രമാക്കി മാറ്റാൻ ലോജിസ്റ്റിക്‌സ് സർവീസ് തന്ത്രം ലക്ഷ്യമിടുന്നതായും എൻജിനിയർ സ്വാലിഹ് അൽജാസിർ പറഞ്ഞു.ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് മേഖലയിൽ മുൻനിര സൗദി സൗദി കമ്പനികളും നഗരസഭകളും സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്നോളജി സോൺസും വൻതോതിൽ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. കിംഗ് സൽമാൻ എയർപോർട്ട് നിർമാണം അടക്കം രാജ്യത്ത് വിമാനത്താവള മേഖലയിൽ വലിയ തോതിൽ വിപുലീകരണ പദ്ധതികൾ നടപ്പാക്കിവരികയാണ്. ലോകത്തെ ഏറ്റവും വലിയ എയർപോർട്ടുകളിൽ ഒന്നായി റിയാദ് കിംഗ് സൽമാൻ എയർപോർട്ട് മാറും. ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടും വികസിപ്പിക്കുന്നുണ്ട്. ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ വിമാനങ്ങളുടെ എണ്ണവും സൗദിയ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണവും വലിയ തോതിൽ ഉയർത്തുന്നുണ്ട്. പുതിയ ദേശീയ വിമാന കമ്പനിയെന്നോണം റിയാദ് എയര സ്ഥാപിച്ചിട്ടുണ്ട്.
































