ദുബായ്: മിഡിലീസ്റ്റിലെ സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ എണ്ണവില കുതിച്ചുയർന്നു. രാജ്യാന്തര എണ്ണവിപണിയെ പശ്ചിമേഷ്യയിലെ യുദ്ധഭീതി വലിയ തോതിൽ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇതോടെ അസംസ്കൃത എണ്ണയുടെ വില ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. സംഘർഷത്തിന് അയവില്ലാത്ത സാഹചര്യത്തിൽ വില ഇനിയും വർധിക്കുമെന്നാണ് സൂചന.
ടെൽ അവീവ് ഉൾപ്പെടെയുള്ള ഇസ്രായേൽ പ്രദേശങ്ങൾക്കെതിരേ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളും, തിരിച്ചടിയായി ഇസ്രായേലിൻ്റെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ഇസ്രായേൽ ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് വില വർധിക്കുമെന്ന വിലയിരുത്തൽ. ബ്രെൻ്റ്(കുഡ് ഫ്യൂച്ചറുകൾ 3.72 ഡോളർ അഥവാ 5.03 ശതമാനം ഉയർന്ന് ബാരലിന് 77.62 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇൻ്റർമീഡിയറ്റ് (ഡബ്ല്യുടിഐ) (ക്രൂഡ് ഫ്യൂച്ചറുകൾ 3.61 ഡോളർ അഥവാ 5.15 ശതമാനം ഉയർന്ന് 73.71 ഡോളറായി.
ബ്രെന്റ് ഫ്യൂച്ചറുകൾ ബാരലിന് 77.89 ഡോളർ എന്ന ഉയർന്ന നിലവാരത്തിലെത്തി. അതേസമയം ഡബ്ല്യുടിഐ ഫ്യൂച്ചറുകൾ ബാരലിന് 73.97 ഡോളർ ആയി ഉയർന്നു. രണ്ടും ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. എണ്ണ സ്ഥാപനങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ ക്രൂഡോയിൽ വില വർ കുതിച്ചുചാട്ടത്തിന് കാരണമാകും. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയെപ്പോലുള്ള എണ്ണ ഇറക്കുമതിക്കാർക്ക് ഇത് കൂടുതൽ ദോഷകരമായി മാറുമെന്നും വിദഗ്ദർ പറയുന്നു. പ്രതിദിനം മുപ്പത്തി രണ്ട് ലക്ഷം ബാരൽ എണ്ണയാണ് ഇറാനിൽനിന്ന് അന്താരാഷ്ട്ര വിപണിയിലെത്തുന്നത്. ഇത് അന്താരാഷ്ട്ര എണ്ണ ഉൽപ്പാദനത്തിൻ്റെ മൂന്നു ശതമാനമാണ്. അയൺ ഡോമിനെയും ആരോയെയും കബളിപ്പിച്ച ഇറാൻ മിസൈലുകൾ; നടുങ്ങി ഇസ്രായേൽ. രാജ്യത്തിൻ്റെ ഇന്ധന മേഖലയിലെ ചെറിയ ചലനങ്ങൾ പോലും ആഗോള ഇന്ധനവിപണിയെ way ബാധിക്കുമെന്ന് വിദർ ചൂണ്ടിക്കാട്ടുന്നു. ഇറാനെതിരെ യു എസ് ഉപരോധം ഏർപ്പെടുത്തിയ വേളയിലും രാജ്യത്തിൻ്റെ ഊർജ മേഖലയിൽ ഇസ്രായേൽ ആക്രമണം നടത്തിയ സമയത്തും എണ്ണവില കുതിച്ചുയർന്നിരുന്നു. മേഖലയിൽ സംഘർഷം രൂക്ഷമാവുന്നത് 2019 ൽ സംഭവിച്ചതു പോലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം തടസ്സപ്പെടാനും ഹൂത്തികളുടെ എണ്ണ കപ്പലുകൾക്കെതിരായ ആക്രമണം ശക്തിപ്പെടാനും സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
പ്രതിദിന എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പ്രധാന ലോജിസ്റ്റിക്കൽ ചോക്ക് പോയിൻ്റാണ് കടലിടുക്ക്. അതിനു പുറമെ, മേഖലയിലെ സംഘർഷം ശക്തമായാൽ മറ്റ് രാജ്യങ്ങളിലെ എണ്ണ കേന്ദ്രങ്ങൾക്കെതിരേയും ആക്രമണം ഉണ്ടാവാനുള്ള സാധ്യതയും വിദഗ്ഗർ തള്ളിക്കളയുന്നില്ല. ഇതെല്ലാം ആഗോള എണ്ണ വിപണിയെ പിടിച്ചുലയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
































