തിരു: മുകേഷിനെതിരായ ആരോപണത്തിൽ പാർട്ടിയും മുന്നണിയും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗംഎം.എ.ബേബി. പാർട്ടി സംസ്ഥാനഘടകവുമായി ചർച്ച ചെയ്ത ശേഷമേ മുകേഷ് രാജിവയ്ക്കണോ എന്ന കാര്യത്തിൽ അഭിപ്രായം പറയാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു.
ഇത്തരം കാര്യങ്ങളിൽ സർക്കാർ ശക്തമായ നിലപാടെടുക്കും. സിനിമാ മേഖലയിലെ സ്ത്രീകളുടെ പരാതികൾ അന്വേഷിക്കാൻ നാല് വനിതാ ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്.
സർക്കാർ ആരെയെങ്കിലും രക്ഷിക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കുന്നുണ്ടോ എന്ന് മാധ്യമങ്ങൾക്ക് നിരീക്ഷിക്കാം. ലോക്സഭയിലെ ചില എംപിമാരെക്കുറിച്ച് സമാനമായ ആക്ഷേപങ്ങളുണ്ട്. ആ വിഷയങ്ങളിലൊന്നും കാണിക്കാത്ത താത്പര്യമാണ് കൊല്ലം എംഎൽഎയുടെ കാര്യത്തിൽ മാധ്യമങ്ങൾ കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
































