യുവനടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹച ര്യത്തിൽ നടൻ സിദ്ദിഖ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക ആലോചന. അദ്ദേഹം അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ സിദ്ദിഖ് ബ ലാത്സംഗം ചെയ്തെതെന്നാണ് കേസ്. പീഡിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി 376, 506 വകുപ്പുകൾ പ്രകാരം മ്യൂസിയം പോലീസ് ആണ് കേ സെടുത്തത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി മസ്കറ്റ് ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ ഡി ജിപിക്ക് ഇമെയിൽ മുഖേനെ നടി പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരുന്നു.
പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. അതേ സമയം, ആരോപണം ഉന്നയിച്ച നടിക്കെതിരേ സിദ്ദിഖും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടന്ന് അദ്ദേഹം ആരോപിക്കുന്നു.
































