കുണ്ടറയിൽ സ്ത്രീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത ആണ് മരിച്ചത്.
കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ താകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
പുഷ്പലതയുടെ അച്ഛൻ ആൻ്റണിയെ വീടിനുള്ളിൽ പരിക്കേറ്റ നിലയിലും കണ്ടെത്തി. അബോധാവസ്ഥയിലായിരുന്നതിനാൽ ഇയാളിൽനിന്ന് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ഇയാളെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരെയും പുഷ്‌പലതയുടെ മകൻ ഉപദ്രവിക്കാറുണ്ടെന്ന് വെള്ളിയാഴ്ച പോലീസ് കൺട്രോൾ റൂമിൽ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തി പോലീസ് ഇയാൾക്ക് താക്കീത് നൽകി മടങ്ങിയതാണ്.
































