അടൂർ ബൈപ്പാസിൽ തിങ്കളാഴ്‌ച രാത്രി കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ പരേതനായ സി.ജി.ഗീവർഗ്ഗീസിന്റെയും ശോഭയുടേയും മകൻ ടോം സി വർഗീസ് (23), വാഴമുട്ടം മഠത്തിൽ തെക്കേതിൽ രാജീവിൻ്റെ മകൻ ജിത്തു രാജ് (26) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്‌ച രാത്രി ഏഴ് മണിയോടെയാണ് അപകടം ഉണ്ടയത്. എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയയായിരുന്ന കാറും അ ടൂർ നെല്ലിമൂട്ടിൽപ്പടി ഭാഗത്ത് നിന്നും കരുവാറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
മരിച്ച രണ്ട് പേരും സുഹൃത്തുക്കളാണ്. അപകടത്തിൽ കാർ യാത്രികയായ തിരുവനന്തപുരം തൈയ്ക്കാട് അനന്തഭവനം രത്നമണിയ്ക്ക് പരിക്കേറ്റു.































