മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ്റെ പേരിൽ വ്യാജപ്രചരണം നടന്നതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആഹ്വാനം ചെയ്തെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തുന്നതിനെതിരെയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പരാതി നൽകിയത്.
നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്പോൾ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ വേർതിരിവ് ഉണ്ടാക്കുകയെന്ന ഗൂഡലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. പ്രതിപക്ഷ നേതാവിൻ്റെ പേരിൽ വ്യാജ വാർത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്‌തവർക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
































