പാമ്പാടി:ദേശീയപാതയിൽ അമിത വേഗതയിൽ എത്തിയ ബസ്സ് ബൈക്കിൽ ഇടിച്ചാണ് അപകടം.ഞായറാഴ്ച വൈകുന്നേരം 4മണിയോടെ നെടുംകുഴിക്കു സമീപമാ യിരുന്നു അപകടം സംഭവിച്ചത് ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയാരുന്ന കുറ്റിക്കൽ സ്വദേശിയായ സോബിനും ഓർവയൽ സ്വദേശി ജോയലും സഞ്ചാരിച്ചിരുന്ന ബൈക്കിന് പിന്നിൽ പിന്നാലെ എത്തിയ
കോട്ടയം കുമളി റൂട്ടിൽ സർവ്വീസ് നടത്തുന്ന ജയേഷ് ബസ് ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുവർക്കും സാരമായി പരിക്കേറ്റു.സോബിനെയും, ജോയലിനെയും നാട്ടുകാരുടെയും ബസ്സ് ജീവനക്കാരുടെയും നേതൃത്തത്തിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാധമിക ചികിത്സകൾക്ക് ശേഷം വടവാതൂരിൽ ഉള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബസ്സുകളുടെ മത്സര ഓട്ടമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു































