ന്യൂഡൽഹി : മുൻ മന്ത്രി ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അന്ന് ജൂണിയർ അഭിഭാഷകനായ ആന്റണി രാജു ക്യത്രിമം നടത്തിയെന്നായിരുന്നു കേസ്.
കേസിൽ ആന്റണി രാജു സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർ പ്പിച്ചിരുന്നു.
കേസിൽ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ആന്റണി രാജു സമർപ്പിച്ച് ഹർജി തള്ളണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.































