ഹരിപ്പാട്: മഴക്കെടുതിയിൽ കേടുപാട് സംഭവിച്ച താജുൽ ഉലമ എഡ്യൂകേഷണൽ ചാരിറ്റബിൽ ട്രസ്റ്റിൻ്റെ കീഴിലുള്ള ചിങ്ങോലി നൂറുൽ ഉലമ മദ്റസക്ക് എസ് എം എ ഹരിപ്പാട് മേഖലാ കമ്മിറ്റി അടിയന്തിര സഹായം ചെയ്തു…
എസ് .എം .എ ജില്ലാ പ്രസിഡന്റ് സൂര്യ ഷംസുദ്ദീൻ സാഹിബ് താജുൽ ഉലമ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്ക് സഹായം നൽകി. ചടങ്ങിൽ എസ് എം എ ഹരിപ്പാട് മേഖലാ ഭാരവാഹികളായ മുസ്തഫ മുസ്ലിയാർ തൃക്കുന്നപ്പുഴ, നിസാമുദ്ദീൻ അഹ്സനി, മുഹമ്മദ് ഷെരീഫ് റഹ് മാനി, സിദ്ദീഖുൽ അക്ബർ മദനി ആനാരി ,
എ എൻ സലാം തുടങ്ങിയവർ പങ്കെടുത്തു.
































