ഡൽഹിയിലെ ഉത്തംനഗറിൽ യുവാവിന് വെടിയേറ്റു . സജ്ഞയ് എൻക്ലേവിൽ പ്രവർത്തിക്കുന്ന ഗാരേജിന്റെ ഉടമസ്ഥൻ പവൻ ഗാർഗിനാണ് വെടിയേറ്റത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം, പവന്റെ ഗാരേജിലെത്തിയ അക്രമി വെടിവയ്ക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പവൻ ഗാർഗിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
പവനെ വെടിവയ്ച്ചതിന് ശേഷം ആക്രമി കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റവാളിയെ വൈകാതെ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ആശുപത്രിയിൽ ചികിത്സയിലുള്ള പവൻ്റെ നില മെച്ചപ്പെട്ടതായും പോലീസ് അറിയിച്ചു.

































