ജിദ്ദ: അഞ്ചു വിസകളിൽ സൗദിയിൽ പ്രവേശിക്കുന്നവർക്ക് ഉംറ കർമം നിർവഹിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ കർമം നിർവഹിക്കാൻ സാധിക്കുന്നതിന് നിയമാനുസൃത വിസയിൽ രാജ്യത്ത് പ്രവേശിക്കൽ നിർബന്ധമാണ്.
ഇ-ടൂറിസ്റ്റ് വിസ, പേഴ്സണൽ ഫാമിലി വിസിറ്റ് വിസ, ട്രാൻസിറ്റ് വിസ, തൊഴിൽ വിസ ഉംറ വിസ എന്നിവയിൽ സൗദിയിൽ പ്രവേശിക്കുന്നവർക്ക് ഉംറ കർമം നിർവഹിക്കാവുന്നതാണ്. ഇതിന് നുസുക് ആപ്പ് വഴി ഉംറ പെർമിറ്റ് നേടുകയും പെർമിറ്റിൽ നിർണയിച്ച തീയതിയിൽ കൃത്യസമയത്ത് വിശുദ്ധ ഹറമിൽ എത്തുകയും വേണം.

































