ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുൻ മത്തിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. തന്നെ അറിയാവുന്ന നാട്ടുകാർക്ക് അങ്ങനെ ഒരു സംശയം ഇല്ല. തന്നെ അറിയാത്തവരാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇത്തരം പ്രസ്‌താവനകളെ തമാശമായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ തന്നെ ചില വ്യക്തികൾക്ക് താൻ ബിജെപിയിലേക്ക് പോവുക.യാണെങ്കിൽ പോയിക്കോട്ടെ എന്ന നിലപാട് ഉണ്ടായിരുന്നു. എന്നാൽ പാർട്ടിക്ക് അത്തരത്തിൽ ഒരു ചിന്തയും ഉണ്ടായിരുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. ക്രിമിനലുകളെ ആദരിക്കുന്നവർ സ്വയം പിന്തിക്കണമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
ബിജെപി പലരേയും പാർട്ടിയിലേക്ക് ക്ഷണിക്കാറുണ്ട് അത് അവരുടെ ദൗർ ബല്യമായി മാത്രമേ കാണാനാകൂ അതിനവരെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ അത്തരം ക്ഷണത്തിലേയ്ക്ക് താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
































