റിയാദ് – തലസ്ഥാന നഗരിയിലെ അൽഖൈറുവാൻ ഡിസ്ട്രിക്ടിൽ ഇലക്ട്രിക് വെഹിക്കിൾ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ തുറന്ന് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനു കീഴിലെ ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി (എവിക്).
സ്റ്റേഷനിൽ രണ്ടു അതിവേഗ ചാർജിംഗ് പോയിന്റുകളാണുള്ളത്. ഇതിൽ ഒന്ന് 300 കെ.വിയും രണ്ടാമത്തെത് 150 കെ.വിയും ശേഷിയുള്ളതാണ്. ഓരോ ചാർജിംഗ് പോയിന്റുകൾക്കും ഒരേസമയം രണ്ടു വാഹനങ്ങൾക്ക് വീതം സേവനം നൽകാൻ സാധിക്കും. ഇത്രയും ഉയർന്ന ശേഷിയുള്ള ആൽപിട്രോണിക് ചാർജറുകൾ നൽകുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പൊതുചാർജിംഗ് കേന്ദ്രമാണിത്.
































