വർക്കലയിൽ തിരയിൽപ്പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. ചെന്നൈ ആരുവല്ലൂർ സ്വദേശി സതീഷ് കുമാർ (18) ആണ് മരിച്ചത്. വർക്കല പാപനാശം തിരുവമ്പാടി ബീച്ചിലാണ് അപകടം.
സതീഷ് കുമാർ ഉൾപ്പെടെ 10 സുഹൃത്തുക്കൾ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസമാണ് വർക്കലയിൽ എത്തിയത്. ശക്തമായ തിരയുള്ളതിനാൽ കടലിൽ ഇറങ്ങാൻ പാടില്ലെന്നുള്ള ലൈഫ് ഗാർഡിൻ്റെ നിർദേശം അവഗണിച്ച് ഇയാളും സുഹൃത്തുക്കളും കടലിൽ ഇറങ്ങുകയായിരുന്നു.
ശക്തമായ തിരയിൽ സതീഷ് മുങ്ങി താഴ്ന്നു. തുടർന്ന് ലൈഫ് ഗാർഡ് എത്തി കരയ്ക്ക് എത്തിച്ചു. ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

































