കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയെന്ന സംശയത്തിൽ സ്ഥിരീകരണവുമായി പോലീസ്. വണ്ടാനത്തെ ബാറിൽ കണ്ടത് രാജസ്ഥാൻ സ്വദേശിയായ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പോലീസ് കണ്ടെത്തി.
രാജസ്ഥാൻ സ്വദേശി ബാറിൽ വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ചിലർക്കു തോന്നിയ സംശയമാണു പോലീസിനെയും നാട്ടുകാരെയും കുഴക്കിയത്. പോലീസ് ബാറിലെ സിസിടിവി പരിശോധിച്ച് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
രാജ്യാന്തര മോഷ്ടാവായ ബണ്ടി പോർ മുന്നൂറോളം കേസുകളിൽ പ്രതിയാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചരുന്ന ഇയാളെ ഒടുവിൽ കേരള പോലീസ് പിടികൂടിയിരുന്നു. പിന്നീട് പോലീസിനെ വെട്ടിച്ച് ഇയാൾ കടന്നു കളയു കയായിരുന്നു.

































