ന്യൂഡൽഹി: ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡൽഹി കോടതി ഒരാൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ) പ്രകാരമാണ് നടപടി.
ഇരയുടെ പുനരധിവാസത്തിനായി 20 ലക്ഷം രൂപ നഷ്ടപരിഹാരമായി കോടതി അനുവദിച്ചു. നിലവിൽ കോളജ് വിദ്യാർഥിയായ കുട്ടി സംഭവസമയം പ്രായപൂർത്തിയായിന്നില്ല.
കുട്ടിയുടെ പിതാവ് രജൗരി ഗാർഡൻ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ ഫയൽ ചെയ്തതത്. പ്രത്യേക ജഡ്‌ജി (പോക്സോ ) പ്രീതി പരേവ കുറ്റവാളിയായ മഹേന്ദ്രയെ പോക്സോ സെക്ഷൻ 6, 12 വകുപ്പുകളും ഐപിസി വകുപ്പുകളും പ്രകാരം 20 വർഷം കഠിന തടവും 52000 രൂപ പിഴയും വിധിച്ചു.
കൂടാതെ, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി (ഐടി) നിയമപ്രകാരം സെക്ഷൻ 66 ഇ (സ്വകാര്യത ലംഘിച്ചതിനുള്ള 3 ശിക്ഷ) പ്രകാരമാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

































