പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോപു നെയ്യാറിന് ജാമ്യം. ഉപാധികളോടെയാണ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്.
10,000 രൂപ കോടതിയിൽ കെട്ടിവയ്ക്കണം, എല്ലാ തിങ്കളാഴ്ചയും ബുധനാ ഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സമാന കുറ്റകൃത്യത്തിൽ ഏർപ്പെടാൻ പാടില്ല എന്നിവയാണ് ഉപാധികൾ.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ ഞാറാഴ്ച്‌ച രാത്രി വീട് വളഞ്ഞാണ് പോലീസ് ഗോപുവിനെ പിടികൂടിയത്. പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല.

































