മുംബൈ: മഹാരാഷ്ട്രയിൽ കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കൗമാരക്കാരൻ കൊല്ലപ്പെട്ടു. മുംബൈയിലെ ചെമ്പൂരിലെ മഹുൽ ഗ്രാമത്തിലാണ് സംഭവം.
സമീപത്തെ ഒരു ഹോട്ടലിലേക്ക് വെള്ളം എടുക്കുന്നതിനായി കിണറ്റിൽ അനധികൃതമായി സ്ഥാപിച്ച മോട്ടോറിൽ നിന്നുമാണ് വൈദ്യുതാഘാതമുണ്ടായത്.
ഹോട്ടൽ ഉടമകളായ അനന്ത് മഹുൽക്കർ, ദയാറാം മഹുൽക്കർ, ഹരിറാം മഹുൽക്കർ എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മൂന്ന് പേരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും നിലവിൽ ജൂൺ 18 വരെ ഇവർ പോലീസ് കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു.

































