പെരുമ്പാവൂര്‍: വില്ലേജ് ഓഫിസില്‍ മോഷണം നടത്തിയ പ്രതി പിടിയിലായി. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടില്‍ ബിനോയിയെയാണ് (40) പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ആറിന് പുലര്‍ച്ച അറക്കപ്പടി വില്ലേജ് ഓഫിസിന്റെ വാതില്‍ കുത്തിത്തുറന്ന് നാല് ലാപ്‌ടോപ്പും ബാറ്ററിയും മോഷ്ടിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കഴിഞ്ഞ 23ന് പെരുമ്പാവൂര്‍ കാളച്ചന്ത ഭാഗത്തുനിന്ന് സ്‌കൂട്ടറും ഈ മാസം അഞ്ചിന് ഹൈകോടതി ജങ്ഷനില്‍നിന്ന് സ്‌കൂട്ടറും മോഷ്ടിച്ചതായി തെളിഞ്ഞു. വില്ലേജ് ഓഫിസില്‍നിന്ന് മോഷ്ടിച്ച ബാറ്ററി ആലുവ മാര്‍ക്കറ്റിലെ ആക്രിക്കടയില്‍നിന്നും ലാപ്‌ടോപ്പുകള്‍ തുരുത്ത് ഭാഗത്തുനിന്നും കണ്ടെടുത്തു. പെരുമ്പാവൂര്‍ കാലടി, കുന്നത്തുനാട്, പുത്തന്‍കുരിശ്, തൃപ്പൂണിത്തുറ, അങ്കമാലി, കൊരട്ടി, ചാലക്കുടി, അയ്യമ്പുഴ തുടങ്ങിയ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസിലെ പ്രതിയാണ്. 22നാണ് മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ച് മൂവാറ്റുപുഴ ജയില്‍നിന്ന് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

































